അടിമാലി. അടിമാലി താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ചിരിക്കുന്ന ലിഫ്ടിന്റെ ഗുണമേൻമ സംബന്ധിച്ച് വിജലൻസ് അന്വേഷണം ആവശ്യപ്പെട്ട് അടിമാലി ബ്ലോക്ക് പഞ്ചായത്ത് മൂവാറ്റുപുഴ വിജിലൻസ് കോടതിയെ സമീപിക്കുമെന്ന് പ്രസിഡന്റ് ആർ മുരുകേശൻ, വൈസ് പ്രസിഡന്റ് മോളിപീറ്റർ, ആരോഗ്യ കാര്യ അദ്ധ്യക്ഷൻ അലോഷി എന്നിവർ പറഞ്ഞു .
ലിഫ്റ്റ് സ്ഥാപിക്കുന്നതിന്റെ തുടക്കത്തിൽ തന്നെ ഗുണമേൻമ സംബന്ധിച്ചുള്ള പരാതി പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗത്തിനെ അറിയിച്ചതാണ്. എന്നാൽ ഇത് മുഖവിലക്കെടുക്കാതെയാണ് ലിഫ്റ്റ് സ്ഥാപിച്ചത്. തുടക്കം മുതൽ തന്നെ ലിഫ്ടിന്റെ പ്രവർത്തനം നിരന്തരം തകരാറിലായി.
കഴിഞ്ഞ തിങ്കളാഴ്ച അരമണിക്കൂർ നേരം ഹൃദ്രോഗി ലിഫിറ്റിൽ കുടുങ്ങിയത്.തുടർന്ന് അഗ്‌നിശമന സേനയെത്തിയാണ് രോഗിയെ ലിഫ്ടിനുള്ളിൽ നിന്നും പുറത്തിറക്കിയത്.
ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള കരാർ, ഗുണനിലവാരം അടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം അവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.