വൈക്കം: ആൽമരം റോഡിലേക്ക് കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈക്കം-വെച്ചൂർ റോഡിൽ തോട്ടകം ക്ഷേത്രത്തിന് (വളഞ്ഞമ്പലം) മുന്നിൽ നിന്ന കൂറ്റൻ ആൽമരമാണ് ഇന്നലെ ഉച്ചയോടെ റോഡിന് കുറുകെ മറിഞ്ഞു വീണത്. ആ സമയത്ത് റോഡിൽ വാഹനങ്ങളും മറ്റ് യാത്രക്കാരും ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. സ്റ്റേഷൻ ഓഫീസർ എം.പി.സജീവിന്റെ നേതൃത്വത്തിൽ വൈക്കം ഫയർഫോഴ്‌സിന്റ രണ്ട് യൂണിറ്റെത്തി മരം മുറിച്ചുനീക്കി. പൊലീസും സ്ഥലത്തെത്തിയിരുന്നു. മരം വീണതിനെ തുടർന്ന് വൈക്കം -വെച്ചൂർ റൂട്ടിൽ രണ്ട് മണിക്കൂറോളം ഗതാഗതം മുടങ്ങി.