അടിമാലി: അടിമാലി താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ അറ്റകുറ്റ പണികൾക്കായി അടച്ചത് തുറക്കുന്നത് ഇനിയും വൈകും. അണു വിമുക്തമാക്കുന്നതിനുള്ള പരിശോധന വൈകുന്നതാണിതിനു കാരണം
കോട്ടയം മെഡിക്കൽ കോളേജ് ഉൾപ്പെടെ മൂന്ന് സ്ഥാപനങ്ങളിലാണ് പരിശോധന നടത്തേണ്ടത്.
ഇനിയും ഒരാഴ്ച കൂടി വൈകും എന്നാണ് കരുതുന്നത്. ഇതോടെ ഓർത്തോ, ഗൈനക്കോളജി തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ ശസ്ത്രക്രിയയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് തുടരേണ്ടി വരും. കഴിഞ്ഞ 7 നാണ് തീയേറ്റർ അടച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒക്ടോബർ ആദ്യവാരം മാത്രമേ പ്രവർത്തന സജ്ജമാകു.
അറ്റകുറ്റ പണികൾക്കായി അടച്ചതോടെ ശസ്ത്രക്രിയകൾ പലതും മാറ്റി വെച്ച് കാത്തിരിക്കുകയാണ് രോഗികൾ. എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഉള്ളത്.സാമ്പത്തിക സൗകര്യം ഇല്ലാത്തവർ കോട്ടയം മെഡിക്കൽ കോളേജിനേ വേണം ആശ്രയിക്കുവാൻ.
കൊച്ചിധനുഷ് കോടി, അടിമാലി കുമളി ദേശീയപാതകളിൽ അപകടങ്ങൾ നിത്യസംഭവങ്ങളാണ്.അപകടത്തിൽ പെടുത്തുന്നവരിൽ കൂടുതൽ പേരും ചികത്സ തേടി എത്തുന്നത്അടിമാലി താലൂക്ക് ആശുപത്രിയിലാണ്.