കാലുകൾ പരസ്യങ്ങൾക്കെന്ന് മോട്ടോർവാഹന വകുപ്പിന്റെ കണ്ടെത്തൽ
കോട്ടയം : നഗരത്തിലെ പ്രധാന പാലങ്ങളിലെ 90 ശതമാനം വിളക്കുകളും തെളിയുന്നില്ലെന്ന് മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി. രണ്ടുപാലങ്ങളിലെ 24 ലൈറ്റുകൾ പ്രകാശിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. ലൈറ്റുകൾ അടിയന്തരമായി തെളിയിക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസ് ജില്ലാ കളക്ടർക്ക് കത്തയച്ചു.
നാഗമ്പടം പാലത്തിലെ 14 ലൈറ്റുകളിൽ പ്രവർത്തിക്കുന്നത് ആറെണ്ണമാണ്. ഇവിടെ എല്ലാ വിളക്കുകാലുകളിലും എൽ.ഐ.സിയുടെ പരസ്യബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ചുങ്കം പാലത്തിൽ 16 വിളക്കുകാലുകളുണ്ടെങ്കിലും ലൈറ്റുകളൊന്നും തെളിയുന്നില്ല. വിളക്കുകാലുകളിൽ മൈജിയുടെ പരസ്യബോർഡുകളുണ്ട്. പാലങ്ങളിൽ വെളിച്ചമില്ലാത്തത് രാത്രികാലങ്ങളിൽ അപകടസാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് മോട്ടോർവാഹനവകുപ്പ് പറയുന്നു. വഴിവിളക്കുകൾ തെളിയാൻ സൗകര്യം ഒരുക്കിയില്ലെങ്കിൽ പരസ്യ ബോർഡുകൾ നീക്കം ചെയ്യണമെന്നാണ് വകുപ്പിന്റെ ശുപാർശ.
ചുമതല നഗരസഭയ്ക്ക്
നഗരത്തിലെ പാലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന വഴി വിളക്കുകൾ കൈകാര്യം ചെയ്യുന്നത് നഗരസഭയാണ്. ഇതിന് വാർഷിക മെയിന്റനൻസ് കരാർ നൽകിയിട്ടുണ്ടെന്നാണ് നഗരസഭയുടെ വാദം. എന്നാൽ, വാർഷിക കരാർ നൽകിയിട്ടുണ്ടെങ്കിലും കൃത്യമായി പരിശോധിക്കുന്നില്ല. ഈ സാഹചര്യത്തിൽ ലൈറ്റുകൾ തെളിയിക്കാൻ നഗരസഭയ്‌ക്ക് നിർദ്ദേശം നൽകണമെന്നാണ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയുടെ ആവശ്യം.
വഴിയിൽ ഇരുട്ടാകരുത്
രാത്രിയിൽ പല അപകടങ്ങൾക്കും കാരണം വഴിയിൽ ഇരുട്ട് നിറയുന്നതാണ്. പാലങ്ങളിൽ അടക്കം അപകടകരമായ കുഴികളുണ്ട്. വെളിച്ചമുണ്ടെങ്കിൽ കുഴികൾ തിരിച്ചറിയാൻ സാധിക്കൂ. ഈ സാഹചര്യത്തിലാണ് പാലങ്ങളിൽ വഴിവിളക്കുകൾ നിർബന്ധമായും തെളിയിക്കണമെന്ന് ആവശ്യപ്പെടുന്നത്.
ടോജോ എം.തോമസ്,ആർ.ടി.ഒ
എൻഫോഴ്‌സ്‌മെന്റ്
നാഗമ്പടം പാലത്തിൽ :
14 ലൈറ്റുകൾ, തെളിയുന്നത് : 6