pala-election

കോ​ട്ട​യം​:​ 54​ ​വ​ർ​ഷം​ ​കെ.​എം.​ ​മാ​ണി​യെ​ ​മാ​ത്രം​ ​വി​ജ​യി​പ്പി​ച്ച​ ​പാ​ലാ​യി​ൽ​ ​നി​ന്ന് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പി​ൻ​ഗാ​മി​യാ​യി​ ​നി​യ​മ​സ​ഭ​യി​ലെ​ത്തു​ന്ന​ത് ​ആ​രെ​ന്ന് ​ഇ​ന്ന​റി​യാം.​ ​രാ​വി​ലെ​ 8​ന് ​കാ​ർ​മ​ൽ​ ​പ​ബ്ലി​ക് ​സ്‌​കൂ​ളി​ൽ​ ​വോ​ട്ടെ​ണ്ണ​ൽ​ ​തു​ട​ങ്ങും.​ 176​ ​ബൂ​ത്തു​ക​ളി​ലെ​ 1,27,939​ ​വോ​ട്ടു​ക​ൾ​ 14​ ​റൗ​ണ്ടി​ൽ​ ​എ​ണ്ണും.​ 10​ ​മ​ണി​ക്കു​ള്ളി​ൽ​ ​ഫ​ലം​ ​അ​റി​യാ​നാ​യേ​ക്കും.​ ​എ​ക്സി​റ്റ് ​പോ​ളി​ൽ​ ​യു.​ഡി.​എ​ഫി​നാ​ണ് ​മു​ൻ​തൂ​ക്ക​മെ​ങ്കി​ലും​ ​എ​ൽ.​ഡി.​എ​ഫും​ ​എ​ൻ.​ഡി.​എ​യും​ ​ഇ​ത് ​മു​ഖ​വി​ല​യ്ക്കെ​ടു​ക്കു​ന്നി​ല്ല.

യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ജോ​സ് ​ടോം​ ​വ​ൻ​ ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ​ ​വി​ജ​യി​ക്കുമെന്ന് യു.​ഡി.​എ​ഫ് ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​റ്റി​ ​ക​ൺ​വീ​ന​ർ തി​രു​വ​ഞ്ചൂ​ർ​ ​രാ​ധാ​കൃ​ഷ്‌​ണൻ പറഞ്ഞു.
ബി.​ജെ.​പി​ ​വോ​ട്ടു​ക​ൾ​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ജോ​സ് ​ടോ​മി​ന് ​മ​റി​ച്ചു​ ​കൊ​ടു​ത്തി​ട്ടി​ല്ലെ​ങ്കി​ൽ​ ​ഇ​ട​തു​ ​സ്ഥാ​നാ​ർ​ത്ഥി​ ​മാ​ണി​ ​സി.​ ​കാ​പ്പ​ൻ​ ​വി​ജ​യി​ക്കുമെന്ന് സി.​പി.​എം​ കോട്ടയം ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി വി.​എ​ൻ.​ ​വാ​സ​വൻ അഭി​പ്രായപ്പെട്ടു. ​
എ​ൻ.​ ​ഹ​രി​യി​ലൂ​ടെ​ ​ബി.​ജെ.​പി​ക്ക് ​ അ​ഭി​മാ​ന​ക​ര​മാ​യ​ ​വി​ജ​യ​മു​ണ്ടാകുമെന്നും​ ​ ​വോ​ട്ട് ​ശ​ത​മാ​നം​ ​വ​ർ​ദ്ധി​ക്കുമെന്നും ക​‌​ർ​ഷ​ക​ ​മോ​ർ​ച്ച​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ജ​യ​സൂ​ര്യ​ൻ​ പറഞ്ഞു.