പാലാ : നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും. പാലാ കാർമൽ പബ്ലിക് സ്‌കൂളിൽ രാവിലെ 8 മുതലാണ് വോട്ടെണ്ണൽ. വോട്ടെണ്ണൽ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് മേശകൾ നിർണയിക്കുന്ന അവസാന റാൻഡമൈസേഷൻ ഇന്ന് രാവിലെ ആറിനാണ്. വോട്ടെണ്ണലിനായി 14 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ 1 മുതൽ 8 വരെ മേശകളിൽ 13 റൗണ്ടും 9 മുതൽ 14 വരെ മേശകളിൽ 12 റൗണ്ടുമാണ് വോട്ടെണ്ണൽ നടക്കുക. പോസ്റ്റൽ വോട്ടുകളും ഇടിപിബി സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണുക. ഇതിന് ശേഷമായിരിക്കും എല്ലാ മേശകളിലും വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങുക. ഇതിനുശേഷം അഞ്ചു ബൂത്തുകളിലെ വിവിപാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകൾ എണ്ണും. നറുക്കെടുപ്പിലൂടെയാകും വിവിപാറ്റ് യന്ത്രങ്ങൾ തീരുമാനിക്കുക. വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥർ രാവിലെ ആറിന് എത്തിച്ചേരും. വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുളള സ്‌ട്രോംഗ് റൂമുകൾ റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തിൽ രാവിലെ 7.30 ന് തുറക്കും. സ്ഥാനാർഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ വോട്ടിംഗ് യന്ത്രങ്ങളും കൺട്രോൾ യൂണിറ്റും പ്രിസൈഡിംഗ് ഓഫീസർമാരുടെ ഡയറിയും സ്‌ട്രോംഗ് റൂമിൽ നിന്ന് പുറത്തെടുക്കും. ആദ്യ റൗണ്ടിൽ എണ്ണേണ്ട യന്ത്രങ്ങളാണ് കൗണ്ടിംഗ് സൂപ്പർവൈസർമാർക്ക് കൈമാറുക. ഓരോ റൗണ്ടിലെയും വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ വോട്ടു നില നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിന്റെ trend.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. കൗണ്ടിംഗ് കേന്ദ്രത്തിനു സമീപം മീഡിയസെന്ററും സജ്ജീകരിച്ചിട്ടുണ്ട്.
പോളിംഗ് ബൂത്തുകളുടെ പഞ്ചായത്ത് തിരിച്ചുള്ള പട്ടിക
രാമപുരം : 122
കടനാട് : 2337
മേലുകാവ് : 3845
മൂന്നിലവ് : 4654
തലനാട് : 5561
തലപ്പലം : 6271
ഭരണങ്ങാനം: 7283
കരൂർ : 84102
മുത്തോലി : 103116
മുനിസിപ്പാലിറ്റി: 117134
മീനച്ചിൽ : 135148
കൊഴുവനാൽ : 149158
എലിക്കുളം: 159176
റൗണ്ട് 1
രാമപുരം 114
റൗണ്ട് 2
രാമപുരം 1522
കടനാട് 2328
റൗണ്ട് 3
കടനാട് 2937
മേലുകാവ് 3842
റൗണ്ട് 4
മേലുകാവ് 4345
മൂന്നിലവ് 4654
തലനാട് 55,56
റൗണ്ട് 5
തലനാട് 5761
തലപ്പലം 6270
റൗണ്ട് 6
തലപ്പലം 71
ഭരണങ്ങാനം 7283
കരൂർ 84
റൗണ്ട് 7
കരൂർ 8598
റൗണ്ട് 8
കരൂർ 99102
മുത്തോലി 103112
റൗണ്ട് 9
മുത്തോലി 113116
പാലാ മുനിസിപ്പാലിറ്റി 117 126
റൗണ്ട് 10
പാലാ മുനിസിപ്പാലിറ്റി 127134
മീനച്ചിൽ 135140
റൗണ്ട് 11
മീനച്ചിൽ 141148
കൊഴുവനാൽ 149154
റൗണ്ട് 12
കൊഴുവനാൽ 155158
എലിക്കുളം 159168
റൗണ്ട് 13
എലിക്കുളം 169176