mg-university
MG university

പുതുക്കിയ പരീക്ഷ തീയതി

23, 27 തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ബി.എ./ബി.കോം. (സി.ബി.സി.എസ്. 2017 അഡ്മിഷൻ റഗുലർ/സി.ബി.സി.എസ്.എസ്. സപ്ലിമെന്ററി/2017ന് മുമ്പുള്ള അഡ്മിഷൻ പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ യഥാക്രമം ഒക്‌ടോബർ ഒൻപത്, 11 തീയതികളിൽ നടക്കും.

23ന് നടത്താനിരുന്ന മൂന്നാം വർഷ ബി.എസ്‌സി മെഡിക്കൽ മൈക്രോബയോളജി (2015 അഡ്മിഷൻ, 20082014 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾ 30ന് നടക്കും.

23ന് നടത്താനിരുന്ന ഒന്നും, രണ്ടും, മൂന്നും, നാലും സെമസ്റ്റർ എം.സി.എ. സ്‌പെഷ്യൽ മേഴ്‌സി ചാൻസ് (2007 2010 അഡ്മിഷൻ അഫിലിയേറ്റഡ് കോളേജുകൾ) പരീക്ഷകൾ 30ന് നടക്കും.

23, 27 തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. യു.ജി. (2013ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്/മേഴ്‌സി ചാൻസ്) പരീക്ഷകൾ യഥാക്രമം ഒക്‌ടോബർ 14, 16 തീയതികളിൽ നടക്കും.

23ന് അഫിലിയേറ്റഡ് കോളേജുകളിൽ നടത്താനിരുന്ന ഒൻപതാം സെമസ്റ്റർ എൽ എൽ.ബി. പരീക്ഷകൾ ഒക്‌ടോബർ 10ന് നടക്കും.

27ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബി.വോക് (2014 സ്‌കീം 2018 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ ഒക്‌ടോബർ 14ന് നടക്കും. പരീക്ഷകളുടെ സമയം, പരീക്ഷകേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല.

എം.ബി.എ സൂക്ഷ്മപരിശോധന

ഒന്നാം സെമസ്റ്റർ എം.ബി.എ പരീക്ഷയുടെ വിവിധ പേപ്പറുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾ ഒക്‌ടോബർ മൂന്ന്, നാല് തീയതികളിൽ രാവിലെ 11 നും വൈകീട്ട് നാലിനും ഇടയിൽ സിൽവർ ജൂബിലി പരീക്ഷഭവനിലെ ഇ.ജെ. 8 (റൂം നമ്പർ 226) സെക്ഷനിൽ അസൽ തിരിച്ചറിയൽ രേഖകളുമായി എത്തണം.

പരീക്ഷഫലം

രണ്ടാം സെമസ്റ്റർ എം.എസ്‌സി. മൈക്രോബയോളജി, ബയോടെക്‌നോളജി, ബയോകെമിസ്ട്രി, ബയോഫിസിക്‌സ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്ന്, നാല് സെമസ്റ്റർ എം.ടെക് പോളിമർ സയൻസ് ആന്റ് ടെക്‌നോളജി (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ എം.എസ്‌സി. മൈക്രോബയോളജി, ബയോളജി, ബയോകെമിസ്ട്രി, ബയോഫിസിക്‌സ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ എം.എസ്‌സി. ഫിസിക്‌സ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.