അടിമാലി: ബന്ധുവിന്റെ സംസ്‌ക്കാര ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് സ്കൂട്ടറിന്റെ പിന്നിൽ ഇരുന്ന് മടങ്ങിയ ആദിവാസി വയോധികന് അപകടത്തിൽ പരിക്ക്.അടിമാലി മച്ചിപ്ലാവ് കുടിയിലുള്ള ചക്കനാ(62)ണ് കാലിന് ഗുരുതര പരിക്കേറ്റത്.ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അപകടം .ചാറ്റുപാറയിൽ നിന്നും മച്ചിപ്ലാവ് ആദിവാസി കോളനിയിലേക്ക് മടങ്ങുന്നതിനിടയിൽ മച്ചിപ്ലാവ് പോസ്റ്റോഫീസ് പടിക്ക് സമീപമാണ് അപകടം.അടിമാലിക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് ചക്കനും ഗോപിയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.സ്‌കൂട്ടറിന്റെ പിറകിലിരിക്കുകയായിരുന്ന ചക്കൻ വാഹനത്തിൽ നിന്നും തെറിച്ച് റോഡിൽ വീഴുകയും ചക്കന്റെ കാലിലൂടെ ബസിന്റെ ടയർ കയറി ഇറങ്ങുകയായിരുന്നു..കാലിന് ഗുരുതര പരിക്കേറ്റ ചക്കനെ ഉടൻ തന്നെ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചിക്തസ നൽകിയ ശേഷം വിദഗ്ധ ചിക്തസക്കായി കൊണ്ടു പോയി.ചക്കനൊപ്പമുണ്ടായിരുന്ന ഗോപി അടിമാലി താലൂക്കാശുപത്രിയിൽ ചിക്തസയിലാണ്.