kannanmon

പാലാ: മജീഷ്യൻ കണ്ണൻമോന്റെ പെട്ടി പൊട്ടിച്ചപ്പോഴും വിജയം മാണി.സി.കാപ്പന് തന്നെ.! മാണി സി.കാപ്പന്റെ വോട്ട് അരലക്ഷം കടക്കുമെന്നും, ഭൂരിപക്ഷം രണ്ടായിരം കടക്കുമെന്നും കണ്ണൻമോൻ കൃത്യമായി പ്രവചിച്ചിരുന്നു. കഴിഞ്ഞ പതിനാറിനാണ് കണ്ണൻമോൻ രേഖപ്പെടുത്തിയ പ്രവചന രേഖ പാലാ കിഴതടിയൂർ ബാങ്കിന്റെ ലോക്കറിൽ വെച്ചത്. കവറിനു പുറത്തും, പെട്ടിക്കു പുറത്തും , സാക്ഷികളായി പാലാ നഗരസഭാ ചെയർപേഴ്‌സൺ ബിജി ജോജോ, കിഴതടിയൂർ ബാങ്ക് പ്രസിഡന്റ് അഡ്വ. ജോർജ്. സി. കാപ്പൻ, മാധ്യമ പ്രവർത്തകൻ ടി.എൻ. രാജൻ എന്നിവർ പേരെഴുതി ഒപ്പിട്ടിരുന്നു. പ്രവചനരേഖയിട്ട കവറും പെട്ടിയും സീൽ ചെയ്താണ് ബാങ്ക് ലോക്കറിൽ വെച്ചത്. ഇന്നലെ കണ്ണൻമോന്റെ പ്രവചനപ്പെട്ടി ബാങ്ക് ലോക്കറിൽ നിന്നെടുത്ത് തുറന്ന് വായിക്കുകയായിരുന്നു. ഫലപ്രവചനത്തിനൊപ്പം വിജയിച്ച മാണി.സി.കാപ്പന്റെ പേര് പറഞ്ഞ് മണ്ഡലത്തിൽ ചെയ്യേണ്ട വികസന പ്രവർത്തനങ്ങളും സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. രാമപുരം വെള്ളിലാപ്പിളളി സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ കണ്ണൻ മോൻ എന്ന എസ്. അഭിനവ് കൃഷ്‌ണ ഒൻപത് വർഷമായി മാജിക് രംഗത്തുണ്ട്.