bramamagalam

തലയോലപ്പറമ്പ്: എസ്. എൻ. ഡി. പി. യോഗം 5017ാം നമ്പർ ബ്രഹ്മമംഗലം ഈസ്റ്റ് ശാഖയിൽ ഏകാല്മകം മെഗാ പരിപാടിക്കുമുന്നോടിയായി സംയുക്തവനിതാസംഗമവും വാർഷികപൊതുയോഗവും നടത്തി.തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വനിതാ സംഘം യൂണിയൻ സെക്രട്ടറി സുലഭ സജീവ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഷീബ സജിമോൻ സ്വാഗതം പറഞ്ഞു . ശാഖ സെക്രട്ടറി അഡ്വ.പി.വി. സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. കെ.എസ് മോഹൻദാസ് ഗുരുദേവ പ്രഭാഷണം നടത്തി. മികച്ച സംഘാടകയ്ക്കുള്ള ശാഖയുടെ ആദരവ് സുലഭാ സജീവനും,മികച്ച ഗുരുദേവ പ്രഭാഷകനുള്ള ആദരവ് കെ.എസ് മോഹൻ ദാസിനും യൂണിയൻ സെക്രട്ടറി സമ്മാനിച്ചു. കെ. എസ്. അജീഷ് കുമാർ, ഷീജ ബിജു, അമ്പിളി സനീഷ്, എം.ഡി പ്രകാശൻ, സി.വി ദാസൻ, വി.സി.സാബു, ബിനി രവീന്ദ്രൻ, വിമല ശിവാനന്ദൻ, പുഷ്പസോനാഭവൻ എന്നിവർ പ്രസംഗിച്ചു.