mg-uni
MAHATMA GANDHI UNIVERSITY

സൂക്ഷ്മപരിശോധന

മൂന്നാം സെമസ്റ്റർ എം.കോം. (സി.എസ്.എസ്.) നവംബർ 2018 (റഗുലർ) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഒക്‌ടോബർ മൂന്നു മുതൽ അഞ്ചുവരെ സിൽവർ ജൂബിലി പരീക്ഷഭവനിലെ ഇ.ജെ. 5 സെക്‌ഷനിൽ (റൂം നമ്പർ 226) ഹാൾടിക്കറ്റ്/ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം എത്തണം.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം.എസ്‌സി എൻവയൺമെന്റ് സയൻസ് ആൻഡ് മാനേജ്‌മെന്റ് (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി),നാലാം സെമസ്റ്റർ എം.എ. പ്രിന്റ് ആൻഡ് ഇലക്‌ട്രോണിക്‌സ് ജേർണലിസം (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി), ഒന്നാം സെമസ്റ്റർ മാസ്റ്റർ ഒഫ് സയൻസ് മെഡിക്കൽ ബയോകെമിസ്ട്രി (നോൺ സി.എസ്.എസ്.) റഗുലർ/സപ്ലിമെന്ററി, നാലാം സെമസ്റ്റർ എം.എസ്‌സി ബയോസ്റ്റാറ്റിസ്റ്റിക്‌സ് (റഗുലർ), നാലാം സെമസ്റ്റർ എം.എസ്‌സി അപ്ലൈഡ് മൈക്രോബയോളജി റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ ഒൻപതുവരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ ബി.എഡ് (സ്‌പെഷൽ എജ്യൂക്കേഷൻ ഐഡി ആൻഡ് എൽ.ഡി റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി),അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽ എൽ.ബി. (ഓണേഴ്‌സ്) റഗുലർ, സപ്ലിമെന്ററി,അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ എൽ.ബി. (ഓണേഴ്‌സ്) റഗുലർ, സപ്ലിമെന്ററി എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 10വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എസ്‌സി അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് (പി.ജി.സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി) , രണ്ടാം സെമസ്റ്റർ എം.എസ്‌സി കമ്പ്യൂട്ടർ എൻജിനിയറിംഗ് ആൻഡ് നെറ്റ്‌വർക് ടെക്‌നോളജി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 11വരെ അപേക്ഷിക്കാം.

പത്താം സെമസ്റ്റർ ഡി.ഡി.എം.സി.എ. (ഡ്യുവൽ ഡിഗ്രി എം.സി.എ. 2014 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.