ഇടപ്പാടി: മണ്ണാറാത്ത് എം.എം. ദേവസ്യാ (88) നിര്യാതനായി. ഭാര്യ: പരേതയായ റോസക്കുട്ടി നീലൂർ മംഗലത്തിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. മാത്യു എം. ഡി. (പ്രിൻസിപ്പാൾ സെയ്ന്റ് ഗിസ്റ്ര് കോളേജ് ഓഫ് എൻജിനീയറിങ്, കോട്ടയം) ബാബു സെബാസ്റ്ര്യൻ (റിട്ട. ചീഫ് മാനേജർ ഫെഡറൽ ബാങ്ക്), ജോഷി സെബാസ്റ്ര്യൻ (എയർ ക്രാഫ്റ്റ് എൻജിനീയർ എയർവെയ്സ്, അബുദാബി), പരേതനായ ഡോമിനിക്ക് (മിനിസ്റ്രറി ഓഫ് എക്സ്റ്രേണൽ അഫേഴ്സ്), മാർഗ്രറ്ര് സെബാസ്റ്ര്യൻ. മരുമക്കൾ: റോസിലി, മേരികുഞ്ഞ്, ലൗലി, പരേതയായ ബെസ്റ്റി, ഷാജൻ ജോസഫ്. സംസ്ക്കാരം ഇന്ന് 2.30 ന് ഇടപ്പാടി സെന്റ് ജോസഫ് പള്ളിയിൽ.