nisha-jose-k-mani

പാലാ: ഫലപ്രഖ്യാപനത്തിന്റെ അന്തിമ ഘട്ടത്തിൽ കെ.എം.മാണിയുടെ വീടിനു മുന്നിൽ യു.ഡി.എഫ് - എൽ.ഡി.എഫ് സംഘർഷം. മാണി സി. കാപ്പന്റെ വിജയാഹ്‌ളാദ പ്രകടനമായെത്തിയ എൽ.ഡി.എഫ്. പ്രവർത്തകരെ യു.ഡി.എഫുകാർ തടഞ്ഞതോടെയാണ് സംഘർഷത്തിന് തുടക്കം.

ജോസ് കെ.മാണിയെ പരിഹസിച്ച് മുദ്രാവാക്യം വിളിച്ച് വാഹനങ്ങളിലെത്തിയ എൽ.ഡി.എഫ് പ്രവർത്തകരെ കെ.എം.മാണിയുടെ വീട്ടുമുറ്റത്ത് നിന്നിരുന്ന യു.ഡി.എഫുകാർ റോഡിലെത്തി തടയുകയായിരുന്നു. വാക്കേറ്റവും ഉന്തും തള്ളുമായതോടെ വിരലിലെണ്ണാവുന്ന പൊലീസുകാർക്ക് തടയാനിയില്ല. നേതാക്കൾ ഇടപെട്ട് എൽ.ഡി.എഫ്. പ്രവർത്തകരെ കടത്തിവിട്ടെങ്കിലും മുന്നോട്ടു നീങ്ങിയ വാഹനങ്ങൾ വീണ്ടും നിറുത്തിയ ശേഷം ഇവരിൽ ചിലർ തിരികെവന്നതോടെ വാക്കേറ്റം രൂക്ഷമായി.

ഇതിനിടെ ഡിവൈ.എസ്.പി. കെ. സുഭാഷിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തി. ഇരുവിഭാഗങ്ങളെയും പിന്തിരിപ്പിക്കുകയായിരുന്നു.