കടുത്തുരുത്തി : ഏറ്റുമാനൂർ - വൈക്കം റോഡിൽ കടുത്തുരുത്തി സ്കൂൾ ജംഗ്ഷനിൽ കാൽനടയാത്രക്കാർക്കായുള്ള ഫുട്പാത്തുകൾ കാട് മൂടിത്തുടങ്ങുന്നു. ഇത് മൂലം ഏറെ വലയുകയാണ് കാൽനടയാത്രക്കാർ. ഫുട്പാത്തിൽ കാട് മുടി തുടങ്ങുന്നതിനോടൊപ്പം പലയിടത്തും മരങ്ങളും പാഴ്ചെടികളും ഫുട്പാത്തിലേക്ക് ചാഞ്ഞ് നിൽക്കുന്നതും യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിന് ആക്കം കൂട്ടുന്നുണ്ട്. യാത്രക്കാർ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ് ഉള്ളത്. മിനുറ്റിൽ ദീർഘദൂര കെ. എസ്. ആർ. ടി. സി ബസുകളടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ റോഡിലേയ്ക്ക് ഇറങ്ങി നടക്കുന്നത് അപകട ഭീഷണിയും ഉയർത്തുന്നുണ്ട്. സൂചന ബോർഡിൽ കാട് പിടിച്ച് കിടകികുന്നതിനാൽ യാത്രക്കാർ ബുദ്ധിമുട്ടുന്നു. കാടിനുള്ളിൽ ഇഴജന്തുക്കൾ ഉണ്ടോ എന്ന ഭീതിയിലാണ് ഇതിലെ നടക്കുന്നത്. ഇതിന് പുറമെ കടുത്തുരുത്തിയിൽ പലയിടത്തും അനധികൃത പാർക്കിംഗും യാത്രക്കാരെ വലയ്ക്കുന്നു.
ഇതോടൊപ്പം കടുത്തുരുത്തി വൈക്കം റോഡിൽ പലയിടത്തും ഒാട മൂടി കാട് വളർന്ന് നിൽക്കുന്നതും ഏറെ ബുദ്ധിമുട്ടുന്നു.