അടിമാലി: അടിമാലി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ മുളദിനാഘോഷം ഇന്ന്നടക്കും.അടിമാലി പത്താംമൈൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വരുന്ന ഗ്രീൻ ഫൈബർ ബാംബു ക്രാ്ര്രഫിന്റെയും മല്ലപ്പള്ളി കരിമ്പൊള്ളി ബാംബു ബാന്റിന്റെയും നേതൃത്വത്തിലാണ് ഉച്ചകഴിഞ്ഞ് 2 മുതൽ മുളദിനാഘോഷം നടക്കുന്നത്.മുളമേഖലയിലും ഫോക്ലോർമേഖലയിലും പ്രവർത്തിച്ചു വരുന്ന കലാകാരൻമാരെ ചടങ്ങിൽ ആദരിക്കുമെന്ന് കരിമ്പൊളി ചെയർമാൻ ശശി ജനകല പറഞ്ഞു.ഈറ്റ മുള ക്ഷേമനിധി ചെയർമാൻ ചാണ്ടി പി അലക്‌സാണ്ടർ സമ്മേളനം ഉദ്ഘാടനം ചെയ്യും.ചരിത്രകാരൻ വി വി സ്വാമി മുഖ്യപ്രഭാഷണം നടത്തും.ഇന്റർനാഷണൽ ബാംബു ഫെസ്റ്റിവൽ ഓഫ് വെസ്റ്റേൺ ഗാട്ട് സ്ഥാപകൻ ഉണ്ണികൃഷ്ണൻ പാക്കനാർ മുളസന്ദേശം നൽകും..വൈകിട്ടഞ്ചിന് കരിമ്പൊളി ബാംബു ബാന്റിന്റെ മുള സംഗീതവും നാടൻപാട്ടും അരങ്ങേറും.