കോട്ടയം: 54വർഷത്തെ രാഷ്ട്രീയ അടിമത്വത്തിൽ നിന്ന് പാലായ്ക്ക് മോചനമായെന്ന് മാണി സി.കാപ്പൻ . "ഇനി വികസനത്തിന്റെ നാളുകളാണ്. എൽ.ഡി.എഫിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് വിജയം. സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്.
പാലയിലെ ജനങ്ങൾക്കു നന്ദി. 10,000 വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രതീഷിച്ചത്. ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിലേയ്ക്കു പോയതിനാൽ ഭൂരിപക്ഷം കുറഞ്ഞു'' അദേഹം പറഞ്ഞു.