അടിമാലി: അടിമാലി താലൂക്ക് ആശുപത്രിയിലെ ലിഫ്ടിന്റെ ഫിന്റെ തകരാർ പരിഹരിച്ചു. ലിഫ്റ്റ് സ്ഥാപിച്ച സ്വകാര്യ കമ്പനികൾ പ്രതിനിധികൾ എത്തിയാണ് തകരാർ പരിഹരിച്ചത്.പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം ഉദ്യോഗസ്ഥരും പരിശോധനയ്ക്കായി എത്തിയിരുന്നു. കഴിഞ്ഞ 23 ന് ആണ് ലിഫ്റ്റ് തകരാറിൽ ആയത്.ഇതേ തുടർന്ന് ഹൃദ്‌രോഗി അര മണിക്കൂർ സമയം ലിഫ്ടിൽ ൽ കുടുങ്ങിയിരുന്നു. അഗ്‌നിശമന ഉദ്യോഗസ്ഥർ എത്തിയാണ് രോഗിയേ സുരക്ഷിതമായി ലിഫ്ടിൽ നിന്ന് രക്ഷിച്ചത്.
സംഭവം വിവാദമായതോടെ ലിഫ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന് ആശുപത്രി അധികൃതരും, അടിമാലി ബ്ബോക്ക് പഞ്ചായത്തും നിലപാട് സ്വീകരിച്ചു. ലിഫ്റ്റ് സ്ഥാപിച്ചതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് വിജലൻസ് അന്വേഷണം നടത്തണമെന്ന നിലപാട് മായി അടിമാലി ബ്ലേക്ക് പഞ്ചായത്തും നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ ലിഫ്റ്റ് തകരാറിൽ അകാൻ കാരണം ലിഫ്റ്റ് ഓപ്പറേറ്റർ ഇല്ലാത്തതാണ് എന്ന നിലപാടിൽ കമ്പനി ഉറച്ചു നിന്നു..ഇനി രോഗികൾ ലിഫ്ടിൽ കുടുങ്ങിയാൽ സഹായത്തിനായി വിളിക്കേണ്ട അത്യാവശ്യ നമ്പർ, ഓപ്പറേറ്റർ എന്നിവരുടെ ഫോൺ നമ്പറുകൾ ലിഫ്ടിൽ രേഖപ്പെടുത്തണമെന്ന് നിർദ്ദേശം നൽകി തകരാറ് കമ്പനി പരിഹരിക്കുകയാണ് ഉണ്ടായത്.