കോട്ടയം : പനച്ചിക്കാട് ദക്ഷിണമൂകാംബി സരസ്വതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന് തുടക്കമായി. ഒക്‌ടോബർ എട്ടിന് സമാപിക്കും. കലോപാസന സംവിധാനയകൻ ഋഷി ശിവകുമാർ ഉദ്ഘാടനം ചെയ്‌തു. ദിവസവും വൈകിട്ട് ഏഴിന് ദേശീയ നൃത്ത സംഗീതോത്സവം നടക്കും. ഒക്ടോബർ 2 ന് ഉച്ചയ്‌ക്ക് 12 ന് സാരസ്വതം സ്‌കോളർഷിപ്പ് കച്ഛപി പുരസ്‌കാരം തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ വിതരണം ചെയ്യും. ഒക്ടോബർ 5 നാണ് പൂജവയ്‌പ്പ്. ആറിന് ദുർഗാഷ്‌ടമി, ഏഴിനു മഹാനവമി, എട്ടിന് വിജയദശമിയും വിദ്യാരംഭവും. ഏഴിന് 9.30 നാണ് സംഗീതോത്സവം.