കോട്ടയം : കങ്ങഴ പത്തനാട് പടിഞ്ഞാറേമന ശ്രീമഹാപരാശക്തി ഭദ്രവിളക്ക് കർമ്മസ്ഥാനത്ത് നവരാത്രി സംഗീതോത്സവവവും വിദ്യാപരാശക്തി പൂജയും ഇന്ന് മുതൽ ഒക്ടോബർ 8 വരെ നടക്കും. അഗ്നിജ്യോതിഷ പണ്ഡിതൻ മധുദേവാനന്ദ തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കും. കുഞ്ഞൂഞ്ഞ് ശാന്തി സഹകാർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ 9.15 ന് പന്തളം കൊട്ടാരം രാജപ്രതിനിധി മൂലം തിരുനാൾ രാഘവവർമ്മ രാജ നവരാത്രി മഹോത്സവത്തിന് കലാവിളക്ക് തെളിയിക്കും.
ഉത്സവത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളിൽ രാവിലെ നിർമ്മാല്യദർശനം, വിദ്യാപരാശക്തിയജ്ഞം, ഭാഗവതപാരായണം, ഉച്ചയ്ക്ക് 12.30 മുതൽ മഹാപ്രസാദമൂട്ട്, വൈകിട്ട് ദീപാരാധന എന്നിവ നടക്കും. ഒക്ടോബർ 5ന് വൈകിട്ട് 4 ന് ഭദ്രവിളക്കമ്മയുടെ മാന്ത്രികഗ്രന്ഥം അകത്തേക്ക് എഴുന്നള്ളിക്കും. 6.10 മുതൽ പൂജവയ്പ്പ്. 8 ന് രാവിലെ 6.15ന് പൂജയെടുപ്പ്, 6.30 ന് കലശാഭിഷേകം, 8 മുതൽ ചണ്ഡികാഹോമം, 9ന് ഭദ്രവിളക്കമ്മയ്ക്ക് താംബൂല സമർപ്പണം. 9.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഡോ.എൻ.ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. അജിത്കുമാർ വെളിയം അദ്ധ്യക്ഷത വഹിക്കും. ജസ്റ്റിസ് ഡോ.പി.എൻ. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും. പടിഞ്ഞാറേമന മധുദേവാനന്ദ തിരുമേനി അനുഗ്രഹപ്രഭാഷണം നടത്തും. തിരുവിഴ ജയശങ്കറിന് കലാശ്രേഷ്ഠ പുരസ്കാരം സമർപ്പിക്കും. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, എ.എം മാത്യു ആനിത്തോട്ടം, ടി. എസ് ശശികുമാർ, പ്രവീൺ പുതുപ്പറമ്പിൽ, മനു, ആലീസ് തോമസ്, ദിലീപ് വാസവൻ എന്നിവർ പങ്കെടുക്കും. ഉച്ചയ്ക്ക് 12.30 മുതൽ പ്രസാദമൂട്ട്, 2 മുതൽ കലാപരിപാടികൾ. വൈകിട്ട് 6.30ന് മഹാദീപാരാധനയും വിദ്യാജ്ഞാന ദീപദർശനവും. രാത്രി 8 മുതൽ ഭജൻസ്.