ചങ്ങനാശേരി: എഫ്.സി.സി ദേവമാതാ പ്രോവിൻസിലെ വടക്കേക്കര അൽഫോൻസ നിവാസ് ഭവനാംഗമായ സിസ്റ്റർ ലിസിയ എഫ്.സി.സി (ഏലിയാമ്മ-67)നിര്യാതയായി. അതിരമ്പുഴ, മണ്ണാർകുട്ട് മലയിൽ പരേതരായ ദേവസ്യ-അന്നമ്മ ദമ്പതികളുടെ ഏകമകളാണ്. കട്ടപ്പന, കണ്ണാടി അൽവേർണിയ, ആറുമാനൂർ, കൊല്ലാട്, കായൽപ്പുറം, ശാന്തിസദൻ വെരൂച്ചിറ, വടക്കേക്കര അൽഫോൻസ നിവാസ് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം നാളെ 10 ന് വടക്കേക്കര അൽഫോൻസ നിവാസ് ചാപ്പലിൽ ദിവ്യബലിയോടെ ആരംഭിച്ച് മഠം സെമിത്തേരിയിൽ.