accident

തലയോലപ്പറമ്പ് : മുന്നിൽ പോയ നാഷണൽ പെർമിറ്റ് ലോറിയിൽ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്കിട്ട കാറിന് പിന്നിൽ ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി ഇടിച്ചു. അപകടത്തിൽ കാർ പൂർണ്ണമായി തകർന്നെങ്കിലും കാർ യാത്രികൻ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11 മണിയോടെ പള്ളിക്കവല - തലപ്പാറ റോഡിൽ ഇല്ലിത്തൊണ്ട് ജംഗ്ഷനിലാണ് അപകടം. പൊൻകുന്നത്ത് നിന്നും എറണാകുളത്തിന് പോകുകയായിരുന്നു കാർ മുന്നിൽ പോയ നാഷണൽ പെർമിറ്റ് ലോറി ഉടൻ ബ്രേക്കിട്ടപ്പോൾ അതിൽ ഇടിക്കാതിരിക്കുവാനായി ചവുട്ടുന്നതിനിടെ ഈരാറ്റുപേട്ടയിൽ നിന്നും എറണാകുളത്ത് ലോഡ് എടുക്കുന്നതിനായി കാലി സിലിണ്ടറുകളുമായി പോയ ഗ്യാസ് ലോറി ഇടിക്കുകയായിരുന്നു. പിന്നിൽ നിന്നുള്ള ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം മുന്നിലെ നാഷണൽ പെർമിറ്റ് ലോറിയുടെ അടിയിലേക്ക് ഇടിച്ച് കയറി തകർന്നെങ്കിലും കാർ യാത്രികൻ പൊൻകുന്നം സ്വദേശി സുജിത്ത് (48) പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെതുടർന്ന് കോട്ടയം - എറണാകുളം റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. തലയോലപ്പറമ്പ് പൊലീസ് എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.