മുക്കൂട്ടുതറ : തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഇന്ന് മുതൽ ഒക്ടോബർ 6 വരെ നടക്കും. പള്ളിപ്പാടി ശിവദാസാണ് സ്വാമി യജ്ഞാചര്യൻ. ഇന്ന് വൈകിട്ട് 3 ന് കെ.ജി.ഗോപാലൻ ഭദ്രദീപം തെളിയിക്കും. ആന്റോ ആന്റണി എം.പി യജ്ഞം ഉദ്ഘാടനം ചെയ്യും. ക്ഷേത്രയോഗം പ്രസിഡന്റ് സി.വി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിക്കും. സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണംനടത്തും. ക്ഷേത്രത്തിൽ അർച്ചനയ്ക്ക് തുടക്കമിട്ട എം.ബി.എസ് നായർ,​ വി.കെ.ഗോപിനാഥൻ നായർ,​ പി.ജി. കുട്ടപ്പൻ നായർ എന്നിവരെ ആദരിക്കും. നാഷണൺ യോഗ ഒളിമ്പ്യാഡിൽ വ്യക്തിഗത ഇനത്തിൽ ഒന്നാംസ്ഥാനവും സംസ്ഥാനത്തിനായി വെങ്കലമെഡലും കരസ്ഥമാക്കിയ രേവതി രാജേഷിനെ അനുമോദിക്കും. ഡോ.എം.എം.ബഷീർ മുഖ്യപ്രഭാഷണം നടത്തും.

തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 7ന് ഭാഗവതപാരായണം, ഉച്ചയ്ക്ക് 12ന് ശിവാഷ്ടോത്തരാർച്ചന, സംത്സംഗം, വൈകിട്ട് ദീപാരാധന, തുടർന്ന് 7ന് ആചാര്യ പ്രഭാഷണം എന്നിവയുണ്ടാകും. ഒക്ടോബർ 2 ന് ഉണ്ണിയൂട്ട്, 3 ന് രാവിലെ 10ന് നെയ് വിളക്ക്, വൈകിട്ട് 5.30 ന് വിദ്യാഗോപാലമന്ത്രാർച്ചന, 4 ന് രാവിലെ 10.30 ന് നാരാങ്ങാവിളക്ക്, വൈകിട്ട് 5.30 ന് സർവൈശ്വര്യപൂജ, 5 ന് വൈകിട്ട് 5 ന് ശനീശ്വരപൂജ, 5.30 ന് മാതൃപൂജ, 6 ന് രാവിലെ 8 ന് വിഷ്ണുസഹസ്രനാമാർച്ചന, 10 ന് ഭാഗവതസംഗ്രഹം,​ 12.30 ന് പ്രസന്നപൂജ, 1ന് മഹാപ്രസാദമൂട്ട്. യജ്ഞാചാര്യനുള്ള വസ്ത്ര സമർപ്പണം പി.ആർ.ശാന്തമ്മ നിർവഹിക്കും.