വൈക്കം: പടിഞ്ഞാറെക്കര പെരുമ്പള്ളിക്കാവ് ദേവീക്ഷേത്രത്തിലെ ദേവീഭാഗവത നവാഹയജ്ഞവും, നവരാത്രി ആഘോഷവും തുടങ്ങി. നവാഹയജ്ഞത്തിന്റെ ദീപപ്രകാശനം തന്ത്രി മനയത്താറ്റുമനയ്ക്കൽ ചന്ദ്രശേഖരൻ നമ്പൂതിരി നിർവഹിച്ചു. യജ്ഞാചാര്യൻ പള്ളത്തടുക്കം അജിത് നമ്പൂതിരി മാഹാത്മ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് വിനു ഡി. നമ്പൂതിരി, സെക്രട്ടറി സദാനന്ദൻ തുരുത്തിയിൽ എന്നിവർ നേതൃത്വം നൽകി. എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 ന് അമൃതഭോജനം ഉണ്ട്. ഒക്ടോബർ 5 ന് പൂജവയ്പ്പ്, 7 ന് രാവിലെ 8.00 ന് ഗ്രന്ഥപൂജ, വൈകിട്ട് 6.30 ന് ഭജന, എന്നിവ നടക്കും. 8 ന് വിജയദശമി ആഘോഷിക്കും. രാവിലെ 8.00 ന് പൂജയെടുപ്പ്, വിദ്യാരംഭം, ഉച്ചയ്ക്ക് 12.30 ന് മഹാപ്രസാദഊട്ട് എന്നിവയും നടത്തും.