jthi-tree1

അടിമാലി: മഹാപപ്രളയമേൽപ്പിച്ച ദുരിതം ഇനിയും വിട്ടകലാതെ അടിമാലി മില്ലുംപടി മേഖല. 2018 ആഗസ്റ്റിൽ മന്നാങ്കാലായിൽ കോളേജ് കുന്നിടിഞ്ഞ് ഒരു പ്രദേശമാകെ മണ്ണ് വന്ന് മൂടിയതാണ് പ്രദേശത്തെ അരഡസനോളം കുടുംബങ്ങളുടെ ജീവിതം താളം തെറ്റിച്ചത്.ഇടിഞ്ഞ മണ്ണ് നീക്കം ചെയ്യാത്തതിനെ തുടർന്ന് 100 ഏക്കറോളം കൃഷിഭൂമിയും പതിനഞ്ചോളം കുടുബങ്ങൾ വെള്ള കെട്ടിൽത്തന്നെ.പൊളിഞ്ഞ പാലം മുതൽ മന്നാങ്കാല കോളേജ് കുന്നിന് സമീപമുള്ള സ്ഥലത്തെ കൃഷിയിടങ്ങളാണ് വെള്ള ക്കെട്ടിൽ നശിച്ചത് .ഇതിൽ പൊളിഞ്ഞ പാലം പുതുപറമ്പിൽ ബിജു, എരുവേലിൽ വർഗീസ്,കുറ്റി ശ്രക്കുടി സണ്ണിം ,മൂലെ ത്തൊട്ടിയിൽ ഇബ്രാഹിം എന്നിവരുടെ കൃഷി ദേഹണ്ഡങ്ങൾ വെള്ളക്കെട്ടിൽ നശിച്ചിരുന്നു.
കുന്നിനടിവാരത്ത് കൂടി ഒഴുകിയിരുന്ന കൈത്തോട് നികന്ന് പോയതോടെ സമീപത്തുണ്ടായിരുന്ന കൃഷിയിടങ്ങളിലാകെ വെള്ളക്കെട്ട് രൂപപ്പെട്ടു.പ്രദേശത്തെ ഏതാനും ചില കുടുംബങ്ങൾ വെള്ളക്കെട്ട് മൂലം വീടുപേക്ഷിച്ച് പോയെങ്കിലും ശേഷിക്കുന്ന കുടുംബങ്ങൾ ഇപ്പോഴും പ്രതിസന്ധി നേരിടുകയാണ്.പ്രദേശത്തെ താമസക്കാരനായ പുതുപ്പറമ്പിൽ ബിജുവിന് ഒരേക്കറോളം ഭൂമിയുണ്ടായിരുന്നു.കരയായി കിടന്നിരുന്ന ബിജുവിന്റെ കൃഷിയിടം ഇന്ന് ചതുപ്പു നിലമാണ്.വരുമാനം നൽകിയിരുന്ന 45ഓളം ജാതി മരങ്ങളും 25ലേറെ തെങ്ങുകളും ഉണങ്ങി നശിച്ചു.വെള്ളക്കെട്ടിൽ നിന്നുമുയരുന്ന ദുർഗന്ധവും കൊതുക് ശല്യവും മൂലം ജീവിതം തന്നെ ദുസഹമായി കഴിഞ്ഞു.ഒരേക്കറോളം ഭൂമിയുണ്ടായിരുന്നിട്ടും വീടിന് പുറത്തിറങ്ങാനാവാത്ത അവസ്ഥയാണെന്നും അടഞ്ഞ് പോയ കൈത്തോട് പുനർ നിർമ്മിച്ച് പ്രശ്‌നപരിഹാരം കാണണമെന്നുമാണ് ഈ കുടുംബത്തിന്റെ ആവശ്യം.സർക്കാർ ജീവനക്കാരായതിനാൽ ഭേദപ്പെട്ട ഒരു തുക ബിജുവും നിമ്മിയും പ്രളയാനന്തര സാലറി ചലഞ്ചിലേക്ക് സംഭാവന ചെയ്തിരുന്നു.പക്ഷെ ഒരു ലക്ഷത്തിലധികം രൂപ വരുമാനം നൽകിയിരുന്ന ജാതിമരങ്ങൾ ഉണങ്ങി ദ്രവിച്ചിട്ടും ഇവർക്കാകെ ലഭിച്ചത് പതിനായിരം രൂപയുടെ നഷ്ടപരിഹാരം മാത്രം.ബിജുവിന്റെയും നിമ്മിയുടെയും സമാന നിസഹായവസ്ഥ പ്രദേശത്തെ മറ്റ് കുടുംബങ്ങളും നേരിടുന്നുണ്ട്.

മണ്ണ് വന്ന് നികന്ന കൈത്തോട് താൽക്കാലികമായി തുറന്നു വിട്ടിട്ടുണ്ട്.പക്ഷെ ഈ തോടിന്റെ വിസ്താരം വർധിപ്പിച്ച് വെള്ളമൊഴുക്ക് സുഗമമാക്കിയാൽ മാത്രമേ പ്രശ്‌നത്തിന് പരിഹാരം സാദ്ധ്യമാകൂ.ചെറിയ മഴപെയ്താൽ പോലും ഇവിടെ വലിയ വെള്ളപ്പൊക്കമാകുന്നത് കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.മണ്ണ് നീക്കം ചെയ്ത് തോട് പൂർവ്വസ്ഥിതിയിലാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് റവന്യൂ അധികൃതർ വാഗ്ദാനം നൽകിയിരുന്നു.തുടർന്ന് പഞ്ചായത്ത് മൂന്ന് ലക്ഷം അനുവദിച്ചെങ്കിലും തോട് പൂർവ്വ സ്ഥിതിയിലാക്കാൻ കഴിഞ്ഞില്ല.
ഇതിനിടെ മൈനർ ഇറിഗേഷൻ വകുപ്പ് തോടിന്റെ ഇരുവശവും കെട്ടി സംരക്ഷിക്കുന്നതിന് 1.42 കോടി എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും 3.30 ലക്ഷം രൂപയുടെ നിർമ്മാണമാണ് അനുമതി ലഭിച്ചത്. ഇതൊടെ കടുത്ത വേനലിലും വെള്ള ക്കെട്ട് തുടരുന്നത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

കു​ന്നി​ന​ടി​വാ​ര​ത്ത് ​കൂ​ടി​ ​ഒ​ഴു​കി​യി​രു​ന്ന​ ​കൈ​ത്തോ​ട് ​നി​ക​ന്നു

​ ​കൃ​ഷി​യി​ട​ങ്ങ​ളി​ലാ​കെ​ ​വെ​ള്ള​ക്കെ​ട്ട് ​രൂ​പ​പ്പെ​ട്ടു

പ്ര​ദേ​ശ​ത്തെ​ ​ഏ​താ​നും​ ​ചി​ല​ ​കു​ടും​ബ​ങ്ങ​ൾ​ ​വെ​ള്ള​ക്കെ​ട്ട് ​മൂ​ലം​ ​വീ​ടു​പേ​ക്ഷി​ച്ച് ​പോ​യി

പതിനഞ്ചോളം കുടുബങ്ങൾ വെള്ള കെട്ടിൽത്തന്നെ.