അടിമാലി :സ്വകാര്യ ബസ് ജീവനക്കാരനെ സമാന്തര സർവീസുകാർ മർദ്ദിച്ചതായി പരാതി. പരിക്കേറ്റ യുവാവ് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. ബസ് കണ്ടക്ടർഇരുന്നൂറ് ഏക്കർ കുന്നിനിയിൽ അബിൻ (20) ആണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയോടെ ആനച്ചാലിൽ വെച്ചാണ് സംഭവം. രാവിലെ 10.30 ന് ബസ് ആനച്ചാലിൽ എത്തിയപ്പോൾ സമാന്തര സർവീസുകാർ യാത്രക്കാരെ കയറ്റി കൊണ്ട് പോകുന്നതിനെ ചൊല്ലി വാക്കേറ്റം ഉണ്ടായി. ബസ് തിരികെ വന്നപ്പോൾ സംഘം ചേർന്ന് തന്നെ ഇവർ ബസിൽ നിന്നും വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയിൽ കഴിയുന്ന അബിൻ പറഞ്ഞു