പാലാ : റോഡുകളുടെയും കുടിവെള്ളപദ്ധതികളുടെയും പൂർത്തീകരണത്തിനാവും പ്രഥമ പരിഗണനയെന്ന്
നിയുക്ത എം.എൽ.എ മാണി.സി.കാപ്പൻ പറഞ്ഞു. മൂന്നിലവ്, മേലുകാവ്, തലനാട് എന്നിവിടങ്ങളിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണും. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നന്നാക്കും. പാലാ ബൈപ്പാസിന്റെ പൂർത്തീകരണവും ഇതിൽപ്പെടും. മണ്ഡലത്തിൽ നിറുത്തലാക്കപ്പെട്ട സ്റ്റേ ബസുകൾ ഉൾപ്പെടെയുള്ള കെ.എസ്.ആർ.ടി.സി
സർവീസുകൾ പുന:രാരംഭിക്കാൻ നടപടിയെടുക്കും. മലയോരങ്ങളിലെ ആകർഷകമായ കേന്ദ്രങ്ങളെ കൂട്ടിയിണക്കി ടൂറിസം പദ്ധതി വിപുലമാക്കും. പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കംഫർട്ട് സ്റ്റേഷൻ, ഷോപ്പിംഗ് കോംപ്ലക്‌സുകൾ എന്നിവ പണിതീർത്ത് തുറന്നുനൽകും. അനധികൃതമായി ഒരുകഷ്ണം പാറപോലും ആരും പൊട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.