പാലാ: അമ്പലപ്പുറത്ത് ശ്രീ ഭഗവതീ ക്ഷേത്രത്തിലെ 28-ാമത് നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം കുറിക്കുമെന്ന് ക്ഷേത്രോപദേശക സമിതി സെക്രട്ടറി അരുൺ നിവാസ് നാരായണൻകുട്ടി അറിയിച്ചു. തന്ത്രി തുഫ്പൻ നമ്പൂതിരി , മേൽശാന്തി പ്രദീപ് നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ വിശേഷാൽ പൂജകൾ നടക്കും. ഇന്ന് വൈകിട്ട് 6.30ന് സംഗീതോത്സവ വേദിയിൽ മേൽശാന്തി പ്രദീപ് നമ്പൂതിരി ഭദ്രദീപം തെളിക്കും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പുത്തൂർ പരമേശ്വരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ നവരാത്രി സംഗീതോത്സവത്തിന് സിനിമാ താരം ഗായത്രി തിരി തെളിക്കും. അഡ്വ. രാജേഷ് പല്ലാട്ട്, വി.കെ. അശോക് കുമാർ, എ.പി. അശോക് കുമാർ, അരുൺ നിവാസ് നാരായണൻകുട്ടി , ശ്രീകുമാർ കളരിക്കൽ എന്നിവർ ആശംസകൾ നേരും. തുടർന്ന് നൃത്തമേള. 30ന് രാവിലെ 6ന് ഗണപതി ഹോമം, രാത്രി 7ന് കുമാരി ജ്യോതി ലക്ഷ്മി ജയകുമാറിന്റെ സംഗീതക്കച്ചേരി. ഒക്ടോബർ 1ന് രാത്രി 7ന് അമൃത രമേശ്, 2ന് രാത്രി 7ന് കലാമണ്ഡലം ആദിത്യ മനോജ്, 3ന് രാത്രി 7ന് ഐഷ ജഗദീശ്, 4ന് രാത്രി 7ന് ശ്രീഷ സുനിൽ , എന്നിവരുടെ സംഗീതക്കച്ചേരി.
5ന് വൈകിട്ട് 5.30ന് പൂജവെയ്പ്. 7ന് പാലാ രാഗമാലികയുടെ ധ്വനി തരംഗം. 6ന് രാത്രി 7ന് വിഷ്ണുപ്രസാദിന്റെ സംഗീത സദസ്. 7ന് മഹാനവമി നാളിൽ രാത്രി 7ന് ആര്യ നാരായണനും സംഘവും അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ. 8ന് രാവിലെ 7.30ന് പൂജയെടുപ്പ്. 8ന് ലിപി സരസ്വതി വിദ്യാരംഭം. ആചാര്യൻ മുണ്ടക്കൊടി ഹരികൃഷ്ണൻ നമ്പൂതിരി. 9.45ന് ഭക്തിഗാനാമൃതം.11ന് ഭക്തിഗാനമേള. 12.30ന് മഹാപ്രസാദമൂട്ട്. രാത്രി 7ന് സംഗീതക്കച്ചേരി. എം. എൻ. രാജീവ്, ജി. കുമാരി ലത എന്നിവർ അവതരിപ്പിക്കും. ക്ഷേത്രോപദേശക സമിതി ളാലം, വിശ്വേശ്വരാ സ്പിരിച്വൽ സൊസൈറ്റി, കേരള ക്ഷേത്ര സംരക്ഷണ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് നവരാത്രി സംഗീതോത്സവം സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഭാരവാഹികളായ പുത്തൂർ പരമേശ്വരൻ നായർ, അരുൺ നിവാസ് നാരായണൻ കുട്ടി, അഡ്വ. രാജേഷ് പല്ലാട്ട്, വി.കെ. അശോക് എന്നിവർ പറഞ്ഞു.