നെടുംകുന്നം: കാവുനട ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ഇന്ന് മുതൽ ഒക്ടോബർ ആറ് വരെ നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കലവറ നിറയ്ക്കൽ, ആറിന് ആചാര്യവരണം തുടർന്ന് യജ്ഞ വേദിയിൽ ദ്വീപ പ്രോജ്ജ്വലനം. ഏഴിന് യജ്ഞാചാര്യൻ ഹരി നാരായണൻ നമ്പൂതിരി ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തും.ഒന്നാം ദിവസമായ 30ന് രാവിലെ ആറുമുതൽ ഗണപതിഹോമം വിശേഷാൽ ക്ഷേത്ര പൂജകൾ. ഒക്ടോബർ ആറ് വരെ എല്ലാ ദിവസവും രാിലെ 6.30ന് ഭാഗവതസപ്താഹയജ്ഞം, 6.30 മുതൽ 8.30 വരെയും 9 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും ഉച്ചകഴിഞ്ഞ് 2. 30 മുതൽ വൈകിട്ട് ആറു വരെയും ഭാഗവതപാരായണം, പ്രഭാഷണം ഒന്നാം ദിവസം വരാഹാവതാരം. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒന്നു മുതൽ രണ്ടു വരെ നാരായണീയ പാരായണവും നടക്കും. രണ്ടാംദിവസമായ ഒക്ടോബർ ഒന്നിന് ഭാഗവതപാരായണം അവതരണം ,വൈകുന്നേരം 6.30ന് വിദ്യാഗോപാലമന്ത്രാർച്ചന മൂന്നാംദിവസമായ രണ്ടിന് ഭാഗവത പാരായണം പ്രഭാഷണം നരസിംഹാവതാരം ,നാലാം ദിവസമായ മൂന്നിന് ഭാഗവതപാരായണം ശ്രീകൃഷ്ണാവതാരം വൈകിട്ട് 7 മുതൽ ഉറിയടി. അഞ്ചാം ദിവസമായ നാലിന് രാവിലെ മുതൽ ഭാഗവത പാരായണം രുഗ്മിണി സ്വയംവരം, വൈകിട്ട് അഞ്ചിന് രുഗ്മിണീസ്വയംവരം ഘോഷയാത്ര, ഗോപിക നൃത്തം. ആറാം ദിവസമായ അഞ്ചിന് ഭാഗവതപാരായണം കുചേലോപാഖ്യാനം ഹംസഅവതാരം തുടർന്ന് ദീപാരാധനയ്ക്കുശേഷം സർവ്വൈശ്വര്യപൂജ. ഏഴാം ദിവസമായ ആറിന് പാരായണഭാഗം കൽക്കി അവതാരം, തുടർന്ന് ഭാഗവത സംഗ്രഹം ഉച്ചയ്ക്ക് 12ന് സമർപ്പണം, ആരതി ആചാര്യ ദക്ഷിണ, യജ്ഞപ്രസാദവിതരണം തുടർന്ന് അന്നദാനം നടക്കും. ഉച്ചക്ക് ഒന്നു മുതൽ രണ്ടു വരെ നാരായണീയ പാരായണം.