അടിമാലി: വിവാഹവാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മൂന്നാർ ലാക്കാട് എസ്റ്റേറ്റിൽ താമസിക്കുന്ന സുദർശനൻ (23) ആണ് അറസ്റ്റിലായത്.കഴിഞ്ഞ ആറുമാസത്തോളമായി ഹരിപ്പാട്, ദേവികുളം എന്നീ സ്ഥലങ്ങളിൽ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. യുവതി ഗർഭിണിയായതോടെ യുവതി വിവാഹം ചെയ്യണമെന്ന് യുവാവിനോട് ആവശ്യപ്പെട്ടു.തുടർന്ന് ഇവരെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിൽ എത്തിയപ്പോൾ ആഭിചാര ക്രിയകൾ ഉൾപ്പെടെയുള്ള പീഡനങ്ങൾക്ക് വിധേയയായ വിവരം ഇന്നലെ ദേവികുളം സബ് രജിസ്ട്രാർ ഓഫീസിൽ വിവാഹം രജിസ്റ്റർ ചെയ്യാനെത്തിയപ്പോൾ രജിസ്ട്രാറെ യുവതി അറിയിച്ചു.തുടർന്ന് ഉദ്യോഗസ്ഥൻ പൊലീസിൽ വിവരമറിയിച്ചതിനെത്തുടർന്നു് വെള്ളത്തൂവൽ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.