umman-chandy

കാണക്കാരി: കോൺഗ്രസ് മണ്ഡലം പ്രസിഡന്റും കാരക്കാരി സർവീസ് സഹകരണബാങ്ക് വൈസ് പ്രസിഡന്റുമായിരുന്ന പി.ജി ചന്ദ്രശേഖരൻ നായരുടെ ഒന്നാം ചരമവാർഷിക അനുസ്മരണസമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷീരവ്യവസായസഹകരണസംഘം ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് പി.യു. മാത്യു അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ.മോൻസ് ജോസഫ് , ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോഷി ഫിലിപ്പ്, കേരള കോൺഗ്രസ് (എം). ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, കുര്യൻ ജോയി, ടോമി കല്ലാനി, ഫിലിപ്പ് ജോസഫ് , കാണക്കാരി അരവിന്ദാക്ഷൻ , സഖറിയാസ് കുതിരവേലി, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ, അഡ്വ.ടി ജോസഫ്, സഹകരണ ബാങ്ക് പ്രസിഡന്റ് ചെറിയാൻ മാത്യു തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനോയി ചെറിയാൻ സ്വാഗതവും ശശി കടപ്പൂർ നന്ദിയും പറഞ്ഞു.