മൂന്നാർ: ആൾ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് വനിതാ വേദിയുടെ മൂന്നാം സംസ്ഥാന സമ്മേളനം മൂന്നാറിൽ സമാപിച്ചു. 14 ജില്ലകളിൽ നിന്ന് 250 വനിതകൾ പങ്കെടുത്തു. സമ്മേളനം എ.ഐ.സി.സി അംഗം ദീപ്തി മേരി വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മീരാ നായർ അദ്ധ്യക്ഷയായി. ജനറൽ സെക്രട്ടറി സുശീലാമണി പ്രവർത്തന രേഖ അവതരിപ്പിച്ചു. നിയമ വിദഗ്ദ്ധ ആശ ഉണ്ണിത്താൻ വനിത കൂട്ടായ്മയുടെ പ്രസക്തിയെക്കുറിച്ച് ക്ലാസ് നയിച്ചു. എ.കെ.ബി.ഇ.എഫ് ജനറൽ സെക്രട്ടറി സി.ഡി. ജോസൺ ട്രേഡ് യൂണിയൻ സന്ദേശം നൽകി. മോളി കെ.എസ്, എം.കെ. ലീലാമ്മ, പി. പ്രദീപ് കുമാർ, സി.കെ അബ്ദുൾ റഹ്മാൻ, ഗ്രേസി കെ.ജെ, എ.പി ബേബി എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ: പി.വി. ലതിയമ്മ ആലപ്പുഴ (പ്രസിഡന്റ്), എം. രമ്യ പാലക്കാട് (ജനറൽ സെക്രട്ടറി), മീര നായർ കോട്ടയം, കെ.കെ. ലീന കോഴിക്കോട് (വൈസ് പ്രസിഡന്റുമാർ), ഗ്രേസി കെ.ജെ ഇടുക്കി, ബീന. എസ് തിരുവനന്തപുരം, ടി. ഫൗസിയ മലപ്പുറം, ആശ സി.എസ് തൃശൂർ, ഉമാദേവി എ.ആർ കൊല്ലം (സെക്രട്ടറിമാർ), ലെനി മോൾ ഉമ്മൻ (ട്രഷറര്‍)