accident-jeep
ചിത്രം. പെരിയകനാലിന് സമീപം അപകടത്തില്‍പ്പെട്ട വാഹനം

രാജകുമാരി : കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ പെരിയകനാലിന് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേർക്ക് പരിക്കേറ്റു. കോവിലൂര്‍ സ്വദേശികളായ മണികണ്ഠന്‍ (50), ഗണപതി (54), മുരുകന്‍ (45), അങ്കലേശ്വരി (55), സുബ്ബരാജ് (57), ശാന്തി (40), അമരാവതി (50), ബോഡി നായ്ക്കന്നൂര്‍ സ്വദേശികളായ സന്തോഷ് (15), റൂബന്‍ (17), സെല്‍വരാജ് (30), ജയന്തി (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ബോഡി നായ്ക്കന്നൂരില്‍ നിന്ന് വട്ടവട കോവിലൂരിലേക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പെരിയകനാല്‍ പവര്‍ഹൗസിന് സമീപം നിയന്ത്രണം നഷ്ടമായ വാഹനം 150 മീറ്റര്‍ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ 11 യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. ഗുരുതരമായ പരിക്കേറ്റ ഗണപതി, മണികണ്ഠന്‍, അമരാവതി, സെല്‍വരാജ്, ജയന്തി, റൂബന്‍, സുബ്ബരാജ് എന്നിവരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ മൂന്നാര്‍ ടാറ്റാ ടീ ആശുപത്രിയില്‍ ചികിത്സയിലാണ്.