പാലാ : യോഗാദ്ധ്യാപക പരിശീലനം, ആരോഗ്യ സംരക്ഷണ പരിശീലനം തുടങ്ങിയ നൂതന പദ്ധതികൾക്ക് മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയൻ തുടക്കം കുറിക്കുമെന്ന് യൂണിയൻ വൈസ് പ്രസിഡന്റ് രാമപുരം പി.എസ്. ഷാജികുമാർ പറഞ്ഞു. യൂണിയനിലെ 105 കരയോഗങ്ങളിലേക്കും പദ്ധതികൾ വ്യാപിക്കും. അടുത്ത കാലത്ത് തുടങ്ങിയ ശ്രീ പത്മനാഭം ധനസഹായ പദ്ധതിയിലേക്ക് 8 ലക്ഷത്തിൽപ്പരം രൂപ ഇതിനോടകം സമാഹരിച്ചതായും അദ്ദേഹം പറഞ്ഞു. ഏഴാച്ചേരി 163ാം നമ്പർ ശ്രീരാമകൃഷ്ണവിലാസം കരയോഗം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ടി.എൻ.സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ചന്ദ്രശേഖരൻ നായർ വാർഷിക റിപ്പോർട്ടും, കണക്കും അവതരിപ്പിച്ചു. പി.എസ്.ശശിധരൻ, ആർ. സുനിൽ കുമാർ, ഗോപിനാഥൻ നായർ മറ്റപ്പള്ളിൽ, വിജയകുമാരി പുളിക്കൽ ,സനൽകുമാർ ചീങ്കല്ലേൽ , ജയചന്ദ്രൻ വരകപ്പിള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.
കരയോഗത്തിന്റെ പുതിയ ഭാരവാഹികളായി ടി.എൻ. സുകുമാരൻ നായർ (പ്രസിഡന്റ്), പി.എൻ. ചന്ദ്രശേഖരൻ നായർ (സെക്രട്ടറി) പി.എസ്. ശശിധരൻ (വൈസ് പ്രസിഡന്റ്), ഭാസ്‌ക്കരൻനായർ കൊടുങ്കയം (ഖജാൻജി) ത്രിവിക്രമൻ നായർ തെങ്ങും പിള്ളിൽ (ജോ. സെക്രട്ടറി) ജയചന്ദ്രൻ വരകപ്പിള്ളിൽ , വിജയകുമാർ ചിറയ്ക്കൽ ( യൂണിയൻ പ്രതിനിധികൾ), കെ.പി. പ്രസന്നകുമാർ (ഇലക്ട്രോൾ മെമ്പർ), ആർ. സുനിൽ കുമാർ തുമ്പയിൽ (മീഡിയാ കോ-ഓർഡിനേറ്റർ), ബാബു പുന്നത്താനം, ടി.എസ്. ശിവദാസ്, എ.എസ്. ഗോപകുമാർ, സുരേഷ് ലക്ഷ്മി നിവാസ് ,( കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.കാവിൻപുറം ഉത്സവ കമ്മിറ്റി കൺവീനറായി പി.എസ്. ശശിധരൻ ചുമതലയേറ്റു.