പാലാ : കടപ്പാട്ടൂർ മഹാദേവക്ഷേത്രസന്നിധിയിൽ ഒരാഴ്ചയായി നടന്നു വരുന്ന പഞ്ചമവേദ സപ്താഹം ഇന്ന് സമാപിക്കും. 12 ന് നടക്കുന്ന സമാപന സമ്മേളനം അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് സി.പി.ചന്ദ്രൻ നായർ അദ്ധ്യക്ഷനാകും. സ്വാമി ഉദിത് ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. സെക്രട്ടറി എസ്.ഡി.സുരേന്ദ്രൻ നായർ, ജനറൽ കൺവീനർ ബാബു കെ.ആർ, ഡോ.പി.പ്രമോദ്, എം.പി.അനിൽകുമാർ, ളാലം ബ്ലോക്ക് പഞ്ചായത്തംഗം ഹരിദാസ് അടിമത്ര, മുത്തോലി ഗ്രാമപഞ്ചായത്തംഗം മായ വിശ്വനാഥ്, ഷാജികുമാർ പയനാൽ, പി.കെ.ശ്രീധരൻ കർത്ത, സി.എസ്.സിജു, വി.ഗോപിനാഥൻ നായർ എന്നിവർ പ്രസംഗിക്കും.