കോട്ടയം: തപസ്യ കലാ സാഹിത്യ വേദി സംഘടിപ്പിക്കുന്ന സംസ്ഥാന ചിത്രകാര സംഗമം ഒക്ടോബർ 2ന് ചലച്ചിത്ര നടൻ കോട്ടയം നസീർ ഉദ്ഘാടനം ചെയ്യും. 2ന് രാവിലെ 10ന് തിരുനക്കര സ്വാമിയാർ മഠത്തിൽ നടക്കുന്ന സംഗമത്തിൽ മുന്നൂറോളം ചിത്രകാരന്മാർ പങ്കെടുക്കും. തപസ്യ സംസ്ഥാന രക്ഷാധികാരിയും സ്വാഗത സംഘം ചെയർമാനുമായ തിരുവിഴാ ജയശങ്കർ മുഖ്യാതിഥിയാകും.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ.പി ജി ഹരിദാസ് അദ്ധ്യക്ഷത വഹിക്കും. മാവേലിക്കര രവിവർമ്മ കോളേജ് ഒഫ് ഫൈൻ ആർട്ട്സ് മുൻ പ്രിൻസിപ്പൽ ടി.ഏ.എസ് മേനോൻ മുഖ്യപ്രഭാഷണം നടത്തും. പി.ഡി. മോഹൻദാസ്, പി.എസ്. മനോജ് എന്നിവരെ ആദരിക്കും. കെ.എ. ഫ്രാൻസിസ്, സി.സി. അശോകൻ, കെ.പി. രവീന്ദ്രൻ തിരൂർ, പി.ജി. ഗോപാലകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് എൻ. ശ്രീനിവാസൻ, ശിവകുമാർ അമൃതകല തുടങ്ങിയവർ സംസാരിക്കും. ചിത്രകലയും ചിത്രകാരന്മാർ നേരിടുന്ന പ്രശ്നങ്ങളും, പരിഹാരമാർഗ്ഗങ്ങളും എന്ന വിഷയത്തിൽ ചർച്ച നടക്കും. കോട്ടയം കെ.എസ്.എസ് സ്കൂൾ ഒഫ് ആർട്ട്സിലെ ആർട്ട് ഇൻസ്ട്രക്ടർ വി.എസ്. മധു വാട്ടർ കളർ ഡെമോൺസ്ട്രേഷൻ നടത്തും. സംസ്കാർ ഭാരതി ദക്ഷിണ ക്ഷേത്രീയ പ്രമുഖ് ലക്ഷ്മീ നാരായണൻ സമാപന സഭ ഉദ്ഘാടനം ചെയ്യും.