വൈക്കം: തോട്ടകം സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി 18 വയസ്സിനു താഴെയുള്ള കുട്ടികൾക്കായി നടത്തിയ സൗജന്യ ഹൃദ്രോഗ തുടർ ചികിത്സാ ക്യാമ്പ് സി.കെ. ആശ. എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാ. സെബാസ്റ്റ്യൻ വണ്ടനാംതടത്തിൽ അദ്ധ്യക്ഷത വഹിച്ചു. വികാരി ഫാ. ഫ്രാങ്കോ ചൂണ്ടൽ, ഡോ. സാജൻ കോശി, ഡോ. ലിങ്കൺ സാമുവൽ, ഫാ. തോമസ് ഞാറയ്ക്കൽ, ഡോ. ബ്രിസ്‌ക്ക് ടോമി, റോജൻ മാത്യു, ജെസി ജോഷി, ജേക്കബ് മണലേഴത്ത് , ബാബു കുണ്ടകശ്ശേരി എന്നിവർ സംസാരിച്ചു.