വൈക്കം: മറവൻതുരുത്ത് ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും നേതൃത്വത്തിൽ പാലാംകടവ് ജംഗ്ഷനിൽ നിർമ്മിച്ച എം.ജി.എൻ.ആർ.ജി.എസ് കുട്ടികളുടെ പാർക്ക് സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഹരിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി. സുഗതൻ മുഖ്യ പ്രഭാഷണം നടത്തി. തൊഴിലുറപ്പ് മേഖല നേരിടുന്ന പ്രതിസന്ധി വിഷയത്തിൽ നടത്തിയ സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ. ജയകുമാരി ഉദ്ഘാടനം ചെയ്തു. യുവജനങ്ങളുടെ തൊഴിൽ മേഖലയും രക്ഷകർത്താക്കളുടെ പങ്കാളിത്തവും എന്ന വിഷയത്തെക്കുറിച്ച് വൈക്കം എംപ്ലോയ്മെന്റ് ഓഫീസർ ഇന്ദിര ക്ലാസ് എടുത്തു. വാർഡ് മെമ്പർ അഡ്വ. പി.വി. കൃഷ്ണകുമാർ, ബിന്ദു സുനിൽ, ജമീല വേലംപറമ്പിൽ എന്നിവർ സംസാരിച്ചു.