അടിമാലി: ഫ്ലാറ്റിന് മുൻവശത്ത് കുട്ടികളുമായി കളിച്ചു കൊണ്ടിരുന്ന നാല് വയസുകാരന്റെ മേൽ ഇരുമ്പ് ഗേറ്റ് മറിഞ്ഞ് വീണ് സാരമായി പരിക്കേറ്റു. അടിമാലി പക്കായിപ്പടി സൂര്യാ ഫ്ലാറ്റിൽ തമസിക്കുന്ന നാല്‍പതിന്‍ ചിറ ബിനോയിയുടെ മകന്‍ അരോണ്‍ ബിനോയ്ക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. ഫ്ലാറ്റിലെ കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ ആരോണ്‍ ഗേറ്റില്‍ പിടിച്ചു കയറാന്‍ ശ്രമിക്കുന്നതിനിടെ ഗേറ്റ് ദേഹത്തേക്ക് പതിക്കുകയായിരുന്നു. തലയ്ക്കും കാലിനും പരിക്കേറ്റ ആരോണിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ആലുവയിലെ സ്വകാര്യ ആശുപതിയിലും പ്രവേശിപ്പിച്ചു.