കോട്ടയം: അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ജില്ലാ സമിതി രൂപികരണ യോഗം സൂര്യ കാലടിമന സൂര്യൻ ജയ സൂര്യൻ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്‌തു. ഹിന്ദുമത മഹാ മണ്ഡലം പ്രസിഡന്റ് പി.എസ് നായർ അദ്ധ്യക്ഷത വഹിച്ചു. ചിന്മയ മിഷൻ ആചാര്യൻ സുധീർ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. അഡ്വ ബി. രാധാകൃഷ്‌ണമേനോൻ, തിരുനക്കര ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ബി. ഗോപകുമാർ, ഹിന്ദു മത മഹാമണ്ഡലം വൈസ് പ്രസിഡന്റ് കെ.ഹരിദാസ്, കെ. പി. ഗോപിദാസ്, രാജേഷ് നട്ടാശേരി ,കെ. ശ്രീജിത്ത് , ശിവൻകുട്ടി നായർ, വി.കെ.രാജഗോപാൽ, മോഹൻകുമാർ, അനിരാജ് ഐക്കര എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.കെ.തങ്കപ്പൻ (പ്രസിഡന്റ്), മോഹൻ കെ.നായർ, ഡോ.എൻ.ഉണ്ണികൃഷ്‌ണൻ, രാജേഷ് നട്ടാശ്ശേരി (വൈസ് പ്രസിഡന്റുമാർ), കുടമാളൂർ രാധാകൃഷ്‌ണൻ (സെക്രട്ടറി), എം.എസ്.ഗോപകുമാർ, ബി.നിശാന്ത്, എസ്.കെ.ശ്രീനാഥ്, (ജോ. സെക്രട്ടറിമാർ), കെ.എം.രാജ് മോഹൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.