k

കറുകച്ചാൽ :കങ്ങഴ പത്തനാട് പടിഞ്ഞാറേ മന ശ്രീ മഹാപരാശക്തി ഭദ്ര വിളക്ക് കർമ്മസ്ഥാനത്ത് നവരാത്രി സംഗീതോത്സവത്തിന് തുടക്കമായി. ശബരിമല രാജപ്രതിനിധി മൂലം തിരുനാൾ രാഘവവർമ്മരാജ കലാവിളക്ക് തെളിയിച്ചു. എരുമേലി ആത്മബോധിനി ആശ്രമം മഠാധിപതി സത്സ്വരൂപാനന്ദ സരസ്വതി നവരാത്രി സന്ദേശം നൽകി. അഡ്മിനിസ്‌ട്രേറ്റർ അജിത് കുമാർ വെളിയം, സെക്രട്ടറി പ്രസാദ് പാമ്പാടി,ട്രസ്റ്റ് അംഗം കുസുമം ശ്രീധരൻ തുടങ്ങിയവർ ആശംസകൾ നേർന്നു. മധു ദേവാനന്ദ തിരുമേനികളുടെ മുഖ്യകാർമ്മികത്വത്തിൽ അഷ്ടാഭിഷേകവും കുങ്കുമാഭിഷേകവും നടന്നു.