ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ വിവിധ ശാഖകളിൽപ്പെട്ട കുടുംബാംഗങ്ങളിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി യൂണിയൻ നൽകി വരുന്ന മെറിറ്റ് അവാർഡ് വിതരണവും ദീപാർപ്പണത്തിന്റെ രചനാ ശതാബ്ദി ആഘോഷവും നാളെ ഉച്ചക്കഴിഞ്ഞ് രണ്ടിന് മതുമൂല യൂണിയൻ മന്ദിര ഹാളിൽ നടക്കും. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിക്കും. അദ്വൈത വിദ്യാശ്രമം സെക്രട്ടറി ധർമ്മ ചൈതന്യ സ്വാമികൾ ഭദ്രദീപോജ്വലനവും അനുഗ്രഹ പ്രഭാഷണവും നടത്തും. കോട്ടയം അസിസ്റ്റന്റ് കളക്ടർ ശിഖാ സുരേന്ദ്രൻ ഐ.എ.എസ് മെറിറ്റ് അവാർഡ് ഉദ്ഘാടനം ചെയ്യും. ഡയറക്ടർ ബോർഡ് അംഗം എൻ. നടേശൻ, നിയുക്ത ഡയറക്ടർ ബോർഡ് അംഗം സജീവ് പൂവത്ത്, യൂണിയൻ കൗൺസിൽ അംഗങ്ങൾ, വനിതാ സംഘം താലൂക്ക് ഭാരവാഹികൾ, യൂത്ത് മൂവ്‌മെന്റ് താലൂക്ക് ഭാരവാഹികൾ, വൈദിക സമിതി താലൂക്ക് ഭാരവാഹികൾ, സൈബർ സേന താലൂക്ക് ഭാരവാഹികൾ, കുമാരി സംഘം താലൂക്ക് ഭാരവാഹികൾ, ബാലജനയോഗം താലൂക്ക് ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ നന്ദിയും പറയും.