കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബി സരസ്വതി ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സരസ്വതി നടയിൽ സംഗീതാർച്ചന നടത്തുന്നത് നൂറുകണക്കിന് കലാപ്രതിഭകൾ. സരസ്വതി ക്ഷേത്രത്തിലെ സരസ്വതി നടയിലും വിഷ്‌ണുനടയിലും നവരാത്രിയുടെ ഭാഗമായി പ്രത്യേക പൂജകളും വഴിപാടുകളും നടക്കും. ഇന്നലെ ദേശീയ സംഗീത നൃത്തോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം റിഗാറ്റ നാട്യസംഗീത കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സരസ്വതി നടയിൽ ഭരതനാട്യം അരങ്ങേറി.
ഇന്ന് രാവിലെ നാലിന് പള്ളിയുണർത്തൽ. അഞ്ചു മുതൽ സരസ്വതി, വിഷ്‌ണു നടകളിൽ വിവിധ പൂജകൾ നടക്കും. വൈകിട്ട് ആറിന് പുഷ്‌പാഭിഷേകം, ദീപാരാധന, രാത്രി എട്ടരയ്‌ക്ക് നടയടയ്‌ക്കൽ. വൈകിട്ട് ഏഴിന് ദേശീയ സംഗീത നൃത്തോത്സവത്തിൽ കേരള നടനം അവതരിപ്പിക്കും.