കോട്ടയം: ഗുരുനാരായണ ധർമ്മ പ്രചാരക ക്ലാസിന്റെ അഞ്ചാമത് ബാച്ച് ഉദ്ഘാടനം ഒക്ടോബർ എട്ടിന് രാവിലെ ഒൻപതിന് മെഡിക്കൽ കോളേജിന് സമീപമുള്ള സേവാനികേതൻ ആസ്ഥാനത്ത് നടക്കും. ഗുരുകൃതികൾ ശ്രീ നാരായണ ധർമ്മം ഉപനിഷത്ത് തുടങ്ങി പ്രത്യേകം തയ്യാറാക്കിയ സിലബസ് പ്രകാരം എല്ലാ രണ്ടും നാലും ഞായറാഴ്ച്ചകളിലായാണ് ക്ലാസ് നടക്കുന്നത്. കെ.എൻ. ബാലാജി ക്ലാസിന് നേതൃത്വം നൽകും. ഒന്നര വർഷത്തത്തെ പ്രാഥമിക പീനവും തുടർന്ന് ഉപരിപീനവും ഉണ്ടായിരിക്കും. പഠനം പൂർത്തിയാക്കുന്നവർക്ക് ധർമ്മപ്രചാരകരായും, പ്രഭാഷകരായും, വൈദീകരായും സമൂഹത്തിൽ സേവനമനുഷ്ഠിക്കാം. ഇതോടൊപ്പം വിദ്യാരംഭവും നടക്കും. വിജയദശമി ദിനം രാവിലെ മുതൽ ശാന്തിഹവനം, മഹാഗുരുപൂജ, ശാരദാർച്ചന ,ലളിതാസഹസ്രനാമജപം, എന്നീവയോടെ ചടങ്ങുകൾ ആരംഭിക്കും. പൂജകൾക്ക് വൈദികനികേതനിലെ വൈദീകർ നേതൃത്വം നൽകും. തുടർന്ന് കുട്ടികളെ ആചാര്യ കെ.എൻ.ബാലാജി ആദ്യാക്ഷരം കുറപ്പിക്കും. ഫോൺ: 94465 66654, 97474 84620.