mgu

വൈവാവോസി

നാലാം സെമസ്റ്റർ എം.എ. ഹിന്ദി (പ്രൈവറ്റ്‌ റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) ബിരുദ പരീക്ഷയുടെ വൈവാവോസി 10ന് രാവിലെ 11 മുതൽ സിൽവർ ജൂബിലി പരീക്ഷഭവനിലെ 201ാം നമ്പർ മുറിയിൽ നടക്കും.

സൂക്ഷ്മപരിശോധന

മൂന്നാം സെമസ്റ്റർ ബി.എസ്‌സി. (റഗുലർ) ഒക്‌ടോബർ 2018 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾ ഒമ്പത്, 10, 11 തീയതികളിൽ സിൽവർ ജൂബിലി പരീക്ഷഭവനിലെ 226ാം നമ്പർ മുറിയിൽ തിരിച്ചറിയൽ രേഖ/ഹാൾ ടിക്കറ്റുമായി എത്തണം.

ഒന്നാം സെമസ്റ്റർ ബി.എസ്‌സി. (സി.ബി.സി.എസ്.എസ്.) സപ്ലിമെന്ററി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾ ഒക്‌ടോബർ മൂന്ന്, നാല്, അഞ്ച് തീയതികളിൽ തിരിച്ചറിയൽ രേഖകളുമായി സിൽവർ ജൂബിലി പരീക്ഷഭവനിലെ 226ാം നമ്പർ മുറിയിൽ എത്തണം.

അഞ്ചാം സെമസ്റ്റർ ബി.എസ്‌സി. (സി.ബി.സി.എസ്.എസ്.) സപ്ലിമെന്ററി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾ ഒക്‌ടോബർ മൂന്ന്, നാല്, അഞ്ച് തീയതികളിൽ തിരിച്ചറിയൽ രേഖകളുമായി സിൽവർ ജൂബിലി പരീക്ഷഭവനിലെ 226ാം നമ്പർ മുറിയിൽ എത്തണം.

പരീക്ഷാ ഫലം

ഒൻപതാം സെമസ്റ്റർ എൽ.എൽ.ബി. (പഞ്ചവത്സരം 20072010 അഡ്മിഷൻ സപ്ലിമെന്ററി, 2006 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2006ന് മുമ്പുള്ള അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എസ്‌സി. അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് (പി.ജി.സി.എസ്.എസ്. റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ അപേക്ഷിക്കാം.

സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ ബിസിനസ് സ്റ്റഡീസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ എം.എസ്‌സി. സുവോളജി (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ അപേക്ഷിക്കാം.