vakathanam

വാകത്താനം: കനത്ത മഴയിൽ വാകത്താനം ഗ്രാമ പഞ്ചായത്ത് വിലങ്ങുംപാറ പടിയ്ക്ക് സമീപമുള്ള രണ്ട് വീടുകൾ അപകടാവസ്ഥയിലായി. ബിജു ഉണ്ണാമറ്റം തെക്കേക്കര, ജെസ്സി റോബൻ മാവുങ്കൽ എന്നിവരുടെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് തകർന്നത്. കഴിഞ്ഞ പ്രളയത്തിലും ഈ പ്രളയത്തിലും കേടുപാടുണ്ടായ കൽകെട്ടാണ് പൂർണ്ണമായും തകർന്നത്. രണ്ട് വീടുകളും ഏതു സമയത്തും നിലം പൊത്താമെന്ന അവസ്ഥയിലാണ്. വീട്ടുകാർ ബന്ധുക്കളുടെ വീടുകളിലേയ്ക്ക് താമസം മാറ്റിയിട്ടുണ്ട്. വാകത്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ബി. പ്രകാശ് ചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസിയമ്മ ജോസഫ്, മെമ്പറുമാരായ ജി ശ്രീകുമാർ , സിബി ഏബ്രഹാം പഞ്ചായത്ത് സെക്രട്ടറി വില്ലേജ് ഓഫീസർ എന്നിവർ സ്ഥലത്ത് പരിശോധന നടത്തി.