പാലാ: ബസിന്റെ ടയർ കാലിലൂടെ കയറിയിറങ്ങി യാത്രക്കാരിയ്ക്ക് ഗുരുതര പരിക്കേറ്റു. കട്ടപ്പന വാഴവര കാക്കക്കാട്ടിൽ ലീനമ്മയ്ക്കാണ് (53)പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് പാലാ ടൗൺ പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ് സംഭവം. ഇടനാട്ടിലുള്ള സഹോദരിയുടെ വീട്ടിൽ പോകാനെത്തിയതായിരുന്നു ലീനമ്മ. കെ.എസ്.ആർ.ടി.സി ബസിന്റെ മുൻവശത്തെ ടയറാണ് ലീനമ്മയുടെ കാലിലൂടെ കയറിയിറങ്ങിയത്. ഉടൻ തന്നെ പാലാ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.