t

പാലാ : ബിഷപ്പ് സെബാസ്റ്റ്യൻ വയലിൽ മെമ്മോറിയൽ സ്മാരക അലുംനി അവാർഡ് ജോയി ജോസഫ് തോപ്പന്. പാലാ സെന്റ് തോമസ് കോളേജിലെ പൂർവവിദ്യാർത്ഥിയും പാലാ തോപ്പൻ സ്വിമ്മിംഗം അക്കാദമി ഉടമയുമാണ് ജോയി ജോസഫ് തോപ്പൻ. ഡോ. ജയ തിലക്‌ ഐ.എ.എസ് ചെയർമാനും അനുപമ ഐ.എ.എസ്, മനോജ് ധർമ്മജൻ എന്നിവർ അംഗങ്ങളുമായ ജഡ്ജിംഗ് കമ്മിറ്റിയാണ് ഐഖ്യകണ്‌ഠേന അവാർഡ് ജേതാവിനെ തീരുമാനിച്ചത്. 33333 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ഈമാസം നാലിന് സെന്റ് തോമസ് കോളേജിൽ നടക്കുന്ന അലുംനി ദിനാഘോഷത്തിൽ കേന്ദ്ര പെട്രോളിയം വകുപ്പ് ഡയറക്ടർ ജനറലായിരുന്ന അഗസ്റ്റിൻ പീറ്റർ അവാർഡ് വിതരണം ചെയ്യും. അലുംനി പ്രസിഡന്റ് ഡിജോ കാപ്പൻ പരിപാടിയുടെ അദ്ധ്യക്ഷനാകും. ആഗസ്തി തോമസ് കുന്നത്തേടം ട്രസ്റ്റ് ഏർപ്പെടുത്തിയ ഫാ.പൗലോസ് കുന്നത്തേടം സ്മാരക വിദ്യാഭ്യാസ സേവന അവാർഡ് മുൻ പ്രിൻസിപ്പൽ മോൺ. ഫിലിപ്പ് ഞരളക്കാട്ടിന് സമ്മാനിക്കും. 1969ൽ കോളേജിൽ ചേർന്ന അദ്ധ്യാപകരേയും അനദ്ധ്യാപകരേയും വിദ്യാർത്ഥികളെയും സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൊന്നാടയണിയിച്ച് ആദരിക്കും.