മരങ്ങാട്ടുപിള്ളി : ആറാമത് കോട്ടയം സഹോദയ കായികമേളയ്ക്ക് മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍ഡ്യ ഗുരുകുലം പബ്ലിക് സ്‌കൂള്‍ സ്റ്റേഡിയത്തില്‍ ഇന്ന് തുടക്കമാകും. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നായി 60 സ്‌കൂളുകള്‍ മേളയില്‍ മാറ്റുരക്കും.
വൈകുന്നേരം മൂന്നിന് നടക്കുന്ന സമ്മേളനത്തില്‍ കോട്ടയം സഹോദയ പ്രസിഡന്റ് ബെന്നി ജോര്‍ജ് അദ്ധ്യക്ഷത വഹിക്കും. മാണി സി. കാപ്പന്‍ ഉദ്ഘാടനം ചെയ്യും, ലേബര്‍ ഇന്ത്യ ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര പ്രഭാഷണം നടത്തും. കോട്ടയം സഹോദയ സെക്രട്ടറി ഫാ. ഷിജു പാറത്താനം കായിക താരങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും, സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്മെന്റ് അസ്സോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ.എം. ഹാരിസ്, പി.എസ്. അബ്ദുല്‍ നാസര്‍, കോട്ടയം സഹോദയ വൈസ് പ്രസിഡന്റ് ആര്‍.സി. കവിത, ജോയിന്റ് സെക്രട്ടറി റോയി തോമസ്, ട്രഷറര്‍ ഫ്രാങ്ക്‌ളിന്‍ മാത്യു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുജ കെ. ജോര്‍ജ്, ഡയറക്ടര്‍ ലാലി കെ ജോര്‍ജ്, അഡ്വ.സുനില്‍ സിറിയക് തുടങ്ങിയവര്‍ സംസാരിക്കും.