ചേരുവകൾ
കൊഞ്ച് : 250 ഗ്രാം
ഉരുളക്കിഴങ്ങ് : അരക്കപ്പ്
പടവലങ്ങ : അരക്കപ്പ്
മുരിങ്ങയ്ക്ക : 1
തേങ്ങ : 1 മുറി
മുളകുപൊടി : 2 ടീസ്പൂൺ
മല്ലിപ്പൊടി : അര ടീസ്പൂൺ
ചെറിയ ഉള്ളി : 100 ഗ്രാം
പച്ചമുളക് : 6
ഇഞ്ചി
(ചെറിയ കഷണം) : 1
ഉലുവാപ്പൊടി : 1 നുള്ള്
പുളി : 1 നാരങ്ങാവലിപ്പത്തിൽ
കറിവേപ്പില : ആവശ്യത്തിന്
ഉപ്പ് : ആവശ്യത്തിന്
എണ്ണ : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ തേങ്ങ വറുക്കണം. തേങ്ങ ചുവന്നുവരുമ്പോൾ കറിവേപ്പില ചേർക്കണം. അതിനുശേഷം മുളകുപൊടി, മല്ലിപ്പൊടി, ചെറിയ ഉള്ളി, പച്ച മുളക്, ഇഞ്ചി, ഉലുവപ്പൊടി ഇവ ചേർക്കണം. ഇതു തണുത്തശേഷം പൊടിച്ചെടുക്കണം (അരയ്ക്കണം). മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി പച്ചക്കറികളും കൊഞ്ചും വഴറ്റി അതിൽ വറുത്തരച്ച മസാലയും ചേർത്ത് പുളി അല്പം വെളളത്തിൽ പിഴിഞ്ഞ് അരിച്ചെടുത്തതും ചേർക്കണം. ഇതു നന്നായി വെന്ത് (ആവശ്യത്തിനുള്ള വെള്ളം വേണമെങ്കിൽ ചേർക്കാം). അരപ്പു കുറുകിവരുമ്പോൾ തീ അണയ്ക്കാം.