മാനന്തവാടി: വയനാട് തിരുനെല്ലി തോൽപ്പെട്ടിയിൽ നവജാത ശിശുവിന്റെ മൃതദേഹം അമ്മ കുഴിച്ചിട്ടു. രക്തസ്രാവം നിലയ്ക്കാത്തതിനാൽ യുവതി മാനന്തവാടി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് ഡോക്ടർമാർ വിവരമറിയുന്നത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പ്രസവത്തിനിടെയാണ് കുഞ്ഞ് മരിച്ചതെന്നും, മരണശേഷം മൃതദേഹം കുഴിച്ചിട്ടെന്നും കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നൽകി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.